12 ലക്ഷത്തോളം വിദ്യാർഥികളെ അണിനിരത്തി സമസ്തയുടെ ലഹരിവിരുദ്ധ ക്യാമ്പയിൻ
ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നും നിയമ നടപടികൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും

കോഴിക്കോട് : ലഹരിക്കെതിരെ 12 ലക്ഷത്തോളം വിദ്യാർത്ഥികൾ അണി നിരന്ന അസംബ്ലിയും പ്രതിജ്ഞയും ശ്രദ്ധേയമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മദ്രസ്സകളിൽ സ്പെഷ്യൽ അസംബ്ലിയുംലഹരിക്കെതിരെ പ്രതിജ്ഞയും നടന്നത്. 12 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും കമ്മിറ്റി ഭാരവാഹികളും സ്പെഷ്യൽ അസംബ്ലിയിൽ അണി ചേർന്നു.
സമസ്ത യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 10992 മദ്റസകളിലാണ് ഇന്ന് സ്പെഷ്യൽ അസംബ്ലി ചേർന്നതും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തതും. മുഅല്ലിംകളുടെയും മാനേജിങ് കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.അസംബ്ലിയോടാനുബന്ധിച്ച് ലഹരിക്കെതിരെ നടന്ന മെഗാ ഒപ്പ് ശേഖരണത്തിൽ 10 ലക്ഷം പേർ ഒപ്പ് ചാർത്തി.
മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിപണനവും ഉപയോഗവും പൂർണ്ണമായും നിരോധിക്കണമെന്നും ലഹരിക്കെതിരെ നിയമ നടപടികൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി സമസ്ത നേതാക്കൾ മുഖ്യ മന്ത്രിക്ക് സമർപ്പിക്കും. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വ്യാപകമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
സദർ മുഅല്ലിംകളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയ ഡോക്യൂമെന്ററി യുടെ പ്രദർശനവും ബോധവത്കരണ ക്ലാസിനോടാനുബന്ധിച്ചു നടക്കും.സമസ്ത യുടെയും പോഷക സംഘടനകളുടെയും സഹകരണ ത്തത്തോടെ യാണ് പരിപാടികൾ നടക്കുന്നത്. മദ്രസ്സ കളിൽ സുന്നി ബാല വേദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സഭകൾ രൂപീകരിക്കും.
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന സമസ്ത യുടെ പതിനായിരത്തിൽപരം മദ്രസ്സകളിലാണ് ഇന്ന് വെളുപ്പിന് സ്പെഷ്യൽ അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുത്തത്. കോഴിക്കോട് കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫാനെജിൽ നടന്ന അസംബ്ലി കോഴിക്കോട് ഖാസിയും എസ്.വൈ. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി യുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്,കെ. എം. ഒ. കോളേജ് പ്രിൻസിപ്പാൾ ഒ. കെ. ഉനൈസ് ഹുദവി, കുറ്റിക്കാട്ടൂർ മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റ് പേങ്ങാട്ടിൽ അഹ്മദ് ഹാജി, ജനറൽ സെക്രട്ടറി എ. പി. സലീം ഹാജി, വൈസ് പ്രസിഡന്റ് കെ. മരക്കാർ ഹാജി, ട്രഷറർ എൻ. കെ. യൂസുഫ് ഹാജി, കെ. കെ. കോയ മുസ്ലിയാർ, എ. അബ്ദുള്ള ബാഖവി, ടി. പി. സുബൈർ മാസ്റ്റർ, ഖത്തീബ് അബ്ദുൽ കരീം ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.
Adjust Story Font
16

