Quantcast

'സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ'; സന്ദീപ് വാര്യര്‍

ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ ?

MediaOne Logo

Web Desk

  • Updated:

    2025-04-17 11:08:53.0

Published:

17 April 2025 4:26 PM IST

Sandeep Varier
X

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ആർഎസ്എസിന്‍റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് പ്രശാന്തെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും കുറിപ്പിൽ പറയുന്നു.

സന്ദീപ് വാര്യരുടെ കുറിപ്പ്

ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ ? ആർഎസ്എസിന്‍റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന, സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് ഈ മഹാൻ. ആർഎസ്എസിന്‍റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയത്. ആർഎസ്എസിന് അകത്തെ ആഭ്യന്തര തർക്കം മൂലം സജീവ ആർഎസ്എസ് പ്രവർത്തകനെ തന്നെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്‍റ്.

രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ കേസല്ല, അതല്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ തെറ്റായി പ്രതിചേർത്തതുമല്ല, സ്വന്തം സംഘടനയിലെ സഹപ്രവർത്തകനെ കൊന്ന കേസാണ്. അലക്സ് ആർഎസ്എസിന് ആരായിരുന്നു എന്ന് പാലക്കാട്ടെ പ്രവർത്തകർക്കറിയാം. സഹപ്രവർത്തകന്‍റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്‍റെ പേരാണ് സംഘപരിവാർ.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ പ്രശാന്ത് ശിവനെതിരെയും ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടനെതിരെയും പൊലീസ് കേസെടുത്തിരുന്നു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ഓമനക്കുട്ടൻ പ്രസംഗിച്ചത്.

TAGS :

Next Story