'സിപിഎം നേതാവ് നിയമസഭയിൽ നടത്തിയ മുസ്‍ലിം വിരുദ്ധ പ്രസംഗം ചൂണ്ടിക്കാണിച്ചതാണ് സി.ദാവൂദിനോടുള്ള പകയുടെ അടിസ്ഥാനം'; സന്ദീപ് വാര്യര്‍
'പണിമുടക്കിൻ്റെ പേരിൽ നാട്ടുകാരുടെ നെഞ്ചത്ത് കയറിയതിനു ശേഷം ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കൈവെട്ടലാണ് സഖാക്കളുടെ അടുത്ത ഭീഷണി'

പാലക്കാട്: വണ്ടൂർ എംഎൽഎ ആയിരുന്ന സിപിഎം നേതാവ് കണ്ണൻ നിയമസഭയ്ക്കകത്ത് നടത്തിയ മുസ്‍ലിം വിരുദ്ധ പ്രസംഗം ചൂണ്ടിക്കാണിച്ചതാണ് ദാവൂദിനോടുള്ള സിപിഎം പകയുടെ അടിസ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.കണ്ണൻ ആ പ്രസംഗം നടത്തി എന്നത് സഭാ രേഖകളിൽ ഉള്ളതാണ്. നിഷേധിക്കാനാവില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്‍റെ കൈവെട്ടുമെന്ന സിപിഎം ഭീഷണി മുദ്രാവാക്യത്തിലായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. പണിമുടക്കിൻ്റെ പേരിൽ നാട്ടുകാരുടെ നെഞ്ചത്ത് കയറിയതിനു ശേഷം ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കൈവെട്ടലാണ് സഖാക്കളുടെ അടുത്ത ഭീഷണി. ഈ ആക്രമിക്കൂട്ടത്തിന്റെ കൈകളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചേ മതിയാകൂവെന്നും സന്ദീപ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
മാധ്യമപ്രവർത്തകൻ സി.ദാവൂദിന്റെ കൈ വെട്ടുമെന്നാണ് സിപിഎം ഭീഷണി മുദ്രാവാക്യം മുഴക്കിയിരിക്കുന്നത്. വണ്ടൂർ എംഎൽഎ ആയിരുന്ന സിപിഎം നേതാവ് കണ്ണൻ നിയമസഭയ്ക്കകത്ത് നടത്തിയ മുസ്‍ലിം വിരുദ്ധ പ്രസംഗം ചൂണ്ടിക്കാണിച്ചതാണ് ദാവൂദിനോടുള്ള സിപിഎം പകയുടെ അടിസ്ഥാനം. കണ്ണൻ ആ പ്രസംഗം നടത്തി എന്നത് സഭാ രേഖകളിൽ ഉള്ളതാണ്. നിഷേധിക്കാനാവില്ല. പണിമുടക്കിൻ്റെ പേരിൽ നാട്ടുകാരുടെ നെഞ്ചത്ത് കയറിയതിനു ശേഷം ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കൈവെട്ടലാണ് സഖാക്കളുടെ അടുത്ത ഭീഷണി. ഈ ആക്രമിക്കൂട്ടത്തിന്റെ കൈകളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചേ മതിയാകൂ . ദാവൂദിനെതിരെ സിപിഎം ഉയർത്തിയ ഭീഷണി മുദ്രാവാക്യത്തിൽ പ്രതിഷേധിക്കുന്നു.
Adjust Story Font
16

