Quantcast

'ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദുഭവനങ്ങളില്‍ മകരനക്ഷത്രം മതി'യെന്ന് പരസ്യം; ഭിന്നിപ്പിന്‍റെ ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും

MediaOne Logo

Web Desk

  • Published:

    30 Nov 2024 6:34 AM GMT

sandeep warrier
X

പാലക്കാട്: ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങള്‍ തൂക്കണമെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ'' എന്നായിരുന്നു പരസ്യം.

സന്ദീപ് വാര്യരുടെ കുറിപ്പ്

ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും . എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക ?

ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.


TAGS :

Next Story