Quantcast

സഞ്ജിത്ത് കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയിൽ

മുഹ്‌സിൻ മുനീർ,ആരാമ്പ്രം സ്വദേശി മൂസ എന്നിവരാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2022-04-25 06:10:39.0

Published:

25 April 2022 10:45 AM IST

സഞ്ജിത്ത് കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയിൽ
X

കോഴിക്കോട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ.വധഗൂഡാലോചന കേസിലെ പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത ആരാമ്പ്രം സ്വദേശി മൂസ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്‌സിൻ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.കുന്ദമംഗലം പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പുലർച്ചെ കസ്റ്റഡിയിലെടുത്ത മുഹ്‌സിൻ മുനീറിനേയും, മൂസയേയും പാലക്കാട്ടേക്ക് കൊണ്ടുപോയി.

കേസിലെ പ്രധാന പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു. അഞ്ചുമാസത്തിന് ശേഷമാണ് ഒരാൾ പിടിയിലാകുന്നത്. കുന്ദമംഗലം സ്വദേശിയാണ് മുഹ്‌സിൻ മുനീർ. പോപ്പുലർഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഇയാൾ.

നവംബർ 15ാം തീയതിയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തുന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊന്നത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story