Quantcast

ആറാട്ടണ്ണൻ എന്ന സ​ന്തോഷ് വർക്കി അറസ്റ്റിൽ

സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-04-25 08:55:36.0

Published:

25 April 2025 2:21 PM IST

ആറാട്ടണ്ണൻ എന്ന സ​ന്തോഷ് വർക്കി അറസ്റ്റിൽ
X

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയ​പ്പെടുന്ന സ​ന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നൽകിയിരുന്നു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങൾക്കെതിരെ സമാനമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‍യാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഡിജിപിക്കും പരാതി നൽകിയിരുന്നു.

TAGS :

Next Story