Quantcast

സനു മോഹന്‍ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും; ഫ്ലാറ്റില്‍ ഇന്ന് പൊലീസ് പരിശോധന

MediaOne Logo

ijas

  • Updated:

    2021-04-15 01:26:51.0

Published:

15 April 2021 1:22 AM GMT

സനു മോഹന്‍ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും; ഫ്ലാറ്റില്‍ ഇന്ന് പൊലീസ് പരിശോധന
X

എറണാകുളം മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിനായുള്ള അന്വേഷണം ഊർജിതം. കുടുംബം താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ പൊലീസ് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും.

കഴിഞ്ഞ ദിവസങ്ങളിൽ സനുമോഹന്‍റെ ഫ്ലാറ്റിന് തൊട്ടടുത്തുള്ള താമസക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനുമോഹൻ താമസക്കാരിൽ നിന്ന് വൻ തുക കടം വാങ്ങിയിട്ടുണ്ട്. ഇവരിലാർക്കെങ്കിലും സനുമോഹന്‍റെ തിരോധാനത്തിൽ പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്ന കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സനുമോഹന്‍റെ കാര്‍ വാളയാര്‍ ചെക്പോസ്റ്റ് വഴി കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യമാണ് നിലവില്‍ പൊലീസിന്‍റെ കൈയ്യിലെ നിര്‍ണായക തെളിവ്. സനുമോഹന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് കേസന്വേഷണം പുരോഗമിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് കേസന്വേഷിക്കുന്ന പൊലീസ് സംഘം സനുമോഹന്‍റെ പല സുഹൃത്തുക്കളില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്. കേസന്വേഷണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുകൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുളള ആലോചന.

കേസന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിലൊരു നീക്കം. ഇതിന് മുന്നോടിയായി കേസിന്‍റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടായേക്കും.സനു മോഹന്‍റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും;

TAGS :

Next Story