Quantcast

'പ്രതിനായിക'; വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായർ

"ഞാന്‍ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും" പുസ്തകത്തിലുണ്ടാകുമെന്ന് സരിതയുടെ കുറിപ്പ്

MediaOne Logo

Web Desk

  • Published:

    15 Sep 2023 8:27 AM GMT

പ്രതിനായിക; വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായർ
X

സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. പ്രതിനായിക എന്നാണ് ആത്മകഥയുടെ പേര്. പുസ്തകത്തിന്റെ കവർചിത്രം സരിതയും പ്രസാധകരായ റെസ്‌പോൺസ് ബുക്ക്‌സും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

'ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും' പുസ്തകത്തിലുണ്ടാകുമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ആരോപണ വിധേയരായ സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്ന വേളയിലാണ് സരിതയുടെ ആത്മകഥ പ്രകാശിതമാകുന്നത്.

പുസ്തകത്തെ കുറിച്ച് റെസ്‌പോൺസ് ബുക്‌സ് പങ്കുവച്ച കുറിപ്പില്‍നിന്ന്;

അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതു വരെ പറയാൻ കഴിയാതെ പോയ പലതും. ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ.

സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'പ്രതിനായിക'യിൽ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നു.

Summary: Saritha S Nair's autobiography 'Prathinayika' to be released soon




TAGS :

Next Story