Quantcast

മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കേസുകൾക്കെതിരെ ശശികുമാര്‍ സുപ്രിം കോടതിയില്‍

രാഷ്ട്രീയമായാണ് മാധ്യമപ്രവർത്തകർക്കെതിരെ കേസുകളെടുക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-10 06:44:33.0

Published:

10 July 2021 10:52 AM IST

മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കേസുകൾക്കെതിരെ ശശികുമാര്‍ സുപ്രിം കോടതിയില്‍
X

മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കേസുകൾക്കെതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ സുപ്രീം കോടതിയിൽ ഹരജി നൽകി. രാഷ്ട്രീയമായാണ് മാധ്യമപ്രവർത്തകർക്കെതിരെ കേസുകളെടുക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ദിഷ രവി, വിനോദ് ദുവ, സിദ്ദീഖ് കാപ്പൻ, ഐഷ സുൽത്താന എന്നിവർക്കെതിരായ കേസുകൾ പരാമർശിച്ചാണ് ഹരജി.

നിലവിലെ നിയമ വ്യവസ്ഥകൾ അടിസ്ഥാന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരജിയിൽ ആരോപിക്കുന്നുണ്ട്. അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ രാജൻ എന്നിവർ സുപ്രിം കോടതിയിൽ ശശികുമാറിനായി ഹാജരാകും. തിങ്കളാഴ്ചയാണ് ഹരജി പരിഗണിക്കുക.



TAGS :

Next Story