Quantcast

സൗദി യുവതിയുടെ പീഡന പരാതി: വ്‌ളോഗർ ഷാക്കിർ സുബ്ഹാന് സ്ഥിരം ജാമ്യം

കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടരുതെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-01 09:53:06.0

Published:

1 Nov 2023 2:21 PM IST

Vlogger Shakir Subhan was granted permanent bail
X

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) സ്ഥിരം ജാമ്യം. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടരുതെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്..

കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി യുവതി പൊലീസിൽ പരാതി നൽകിയത്. ഇന്റർവ്യൂവിന് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി ഷാക്കിറിനെതിരെ കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിർ വിദേശത്തേക്ക് കടന്നിരുന്നു.

updating

TAGS :

Next Story