Quantcast

ചിരിക്കുന്ന നവാസ്; മുയീന്‍ അലി തങ്ങളുടെ ഫേസ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അറസ്റ്റിലായതിന് പിന്നാലെ നവാസിന്‍റെ ചിത്രം പങ്കുവെച്ച് മുയീന്‍ അലി തങ്ങള്‍.

MediaOne Logo

Web Desk

  • Updated:

    2021-09-11 02:00:07.0

Published:

10 Sep 2021 1:43 PM GMT

ചിരിക്കുന്ന നവാസ്; മുയീന്‍ അലി തങ്ങളുടെ ഫേസ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു
X

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അറസ്റ്റിലായതിന് പിന്നാലെ നവാസിന്‍റെ ചിത്രം പങ്കുവെച്ച് മുയീന്‍ അലി തങ്ങള്‍. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് കൂടിയായ മുയീന്‍ അലി തങ്ങള്‍ അടിക്കുറിപ്പോ മറ്റ് വിശദീകരണങ്ങളോ ഇല്ലാതെ ഫേസ്ബുക്കിലൂടെയാണ് നവാസിന്‍റെ ചിരിക്കുന്ന ചിത്രം പങ്കുവെച്ചത്. പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്തെന്ന് മൊയീന്‍ അലി തങ്ങള്‍ വ്യക്തമാക്കിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പോസ്റ്റിന് കീഴെ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പി.കെ നവാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകള്‍ വരുന്നുണ്ട്.

നേരത്തെ ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം രൂക്ഷമായി വിമര്‍ശിച്ച നേതാവ് കൂടിയാണ് മുയീന്‍ അലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും കഴിഞ്ഞ 40 വര്‍ഷമായി മുസ്‍ലിം ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മുയീന്‍ അലി അന്ന് തുറന്നടിച്ചിരുന്നു.

ഹരിത നേതാക്കളുടെ പരാതിയില്‍ ഇന്നുച്ചയോടെയാണ് പി.കെ നവാസിനെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച നവാസിനെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് ഹരിതാ നേതാക്കളുടെ പരാതിയില്‍ കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് ചെയ്ത് അല്‍പസമയത്തിനകം തന്നെ നവാസിന് ജാമ്യം ലഭിച്ചു.

ഹരിത നേതാക്കള്‍ നവാസിനെതിരെ ആദ്യം പരാതിയുമായി സമീപിച്ചത് ലീഗ് സംസ്ഥാന കമ്മിറ്റിയെയാണ്. ലീഗ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അവര്‍ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. വനിതാ കമ്മീഷനില്‍ പരാതി പിന്‍വലിക്കണമെന്ന ലീഗ് നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.


TAGS :

Next Story