Quantcast

സ്കൂൾ തുറക്കല്‍; മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി

അധ്യാപകർക്കും ജീവനക്കാർക്കും രണ്ടു ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്താനും തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-10-14 02:23:53.0

Published:

14 Oct 2021 2:21 AM GMT

സ്കൂൾ തുറക്കല്‍; മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി
X

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു. സ്കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകും.

ഈ മാസം 21നകം ജില്ലാ കളക്ടർമാർക്കാണ് പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകേണ്ടത്. 22നു ജില്ലാ കളക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും.

ജില്ലാതല ദുരന്ത നിവാരണ വിഭാഗം കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. അധ്യാപകർക്കും ജീവനക്കാർക്കും രണ്ടു ഡോസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലാതലത്തിൽ വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്താനും തീരുമാനം. അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കണം. സ്കൂള്‍ കുട്ടികളുടെ യാത്രാ സംവിധാനങ്ങളിലും പൊതുഇടങ്ങളിലും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം.

TAGS :

Next Story