Quantcast

വിദ്യാർഥിനിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചു; പ്രിൻസിപ്പൽ പോക്‌സോ കേസിൽ അറസ്റ്റിൽ

ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണ (53) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2023-03-28 05:53:37.0

Published:

28 March 2023 10:47 AM IST

School principal arrested pocso case
X

Balakrishnan

കോഴിക്കോട്: വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്‌സോ കേസിൽ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണ (53) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു വിദ്യാർഥിനിക്ക് നിരന്തരം അശ്ലീല വാട്‌സ് ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർഥിനി പരാതി നൽകുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർഥികൾ സ്‌കൂളിനു പുറത്ത് സംഘടിച്ച് പ്രതിഷേധം നടത്തിയതോടെയാണ് ചോമ്പാല പൊലീസ് സ്‌കൂളിലെത്തി പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാൻഡ് ചെയ്തു.

TAGS :

Next Story