സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി ഉടന്‍
വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും

കൊല്ലം: തേവലക്കരയില്‍ എട്ടാം ക്ലാസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി ഉടന്‍. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഇന്ന്. വീഴ്ചയില്ലെന്ന് മാനേജ്‌മെന്റ് വിശദീകരണം. വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.
അതേസമയം, സ്‌കൂളില്‍ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് തെറിച്ചുവീണ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് മിഥുന്‍ കയറിയത്.
ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

