തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം, രണ്ടുപേര്‍ക്ക് പരിക്ക്
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്‍റെ വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഭവം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെ കോഴിക്കോട് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്‍റെ വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. ബാലുശ്ശേരിയിൽ നിന്ന് പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16

