Quantcast

പ്രദർശനാനുമതി നൽകിയില്ല; ജാനകി സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി നൽകും

സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് സീത ദേവിയുടെ മറ്റൊരു പേരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദർശനാനുമതി നിഷേധിച്ചത്.

MediaOne Logo

Web Desk

  • Published:

    24 Jun 2025 3:48 PM IST

പ്രദർശനാനുമതി നൽകിയില്ല; ജാനകി സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി നൽകും
X

കൊച്ചി: പ്രദർശനാനുമതി നൽകാത്തത് ചൂണ്ടിക്കാട്ടി ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹരജി നൽകും. ഇതുവരെയും കാരണം കാണിക്കൽ നോട്ടീസ് നൽകാത്ത സാഹചര്യത്തിലാണ് നടപടി. ഈ മാസം 27 നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. മുംബൈയിലെ റീജണൽ ഓഫീസാണ് പ്രദർശനാനുമതി തടഞ്ഞത്.

സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് സീത ദേവിയുടെ മറ്റൊരു പേരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദർശനാനുമതി നിഷേധിച്ചത്. സുരേഷ് ഗോപി നായകാനായെത്തുന്ന ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള.

watch video:

TAGS :

Next Story