Quantcast

വഖ്ഫ് ബോർഡ് നിയമനം: ഇടതു സർക്കാരിന്റെ ന്യൂനപക്ഷ വഞ്ചനയുടെ തനിയാവർത്തനം: പി അബ്ദുൽ ഹമീദ്

വിശ്വാസികൾ ഉന്നതമായ ലക്ഷ്യത്തോടെ മത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ ഏൽപ്പിച്ച സ്വത്താണ് വഖ്ഫ് വകകൾ. അത് കൈകാര്യം ചെയ്യാൻ വിശ്വാസികൾക്ക് തന്നെ ബാധ്യതയുണ്ട്. ഇത് തകർക്കുന്നതായിരിക്കും പുതിയ തീരുമാനം.

MediaOne Logo

Web Desk

  • Published:

    18 Nov 2021 11:50 AM GMT

വഖ്ഫ് ബോർഡ് നിയമനം: ഇടതു സർക്കാരിന്റെ ന്യൂനപക്ഷ വഞ്ചനയുടെ തനിയാവർത്തനം: പി അബ്ദുൽ ഹമീദ്
X

വഖ്ഫ് ബോർഡിലേക്കുള്ള നിയമനം പിഎസ്സിക്ക് വിട്ട ഇടതു സർക്കാർ നടപടി ന്യൂനപക്ഷങ്ങളോട് പുലർത്തുന്ന വഞ്ചനയുടെ തനിയാവർത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഹെഡ് ഓഫിസിലും ആറ് ഡിവിഷൻ ഓഫിസുകളിലുമായി 130 ൽ താഴെ ജീവനക്കാരാണ് വഖ്ഫ് ബോർഡിന് കീഴിലുള്ളത്. 30 ൽപരം ഒഴിവിലേക്ക് മാത്രമാണ് നേരിട്ട് നിയമനം നടത്തുന്നത്. ബാക്കി പോസ്റ്റുകളെല്ലാം പ്രമോഷൻ പോസ്റ്റുകളാണ്. കൂടാതെ പിഎസ്‌സി മുഖേന വഖ്ഫ് ബോർഡിൽ മുസ്‌ലിംകൾക്ക് മാത്രം നിയമനമെന്നത് ഭാവിയിൽ നീതിപീഠങ്ങൾക്ക് മുമ്പാകെ ചോദ്യം ചെയ്യുവാൻ സാധ്യതയുള്ളതും ന്യൂനപക്ഷ സ്‌കോളർഷിപ്പിനു സമാനമായി ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് സാക്ഷ്യം വഹിക്കുവാൻ സാഹചര്യമൊരുക്കുന്നതുമാണ്.

വിശ്വാസികൾ ഉന്നതമായ ലക്ഷ്യത്തോടെ മത സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ ഏൽപ്പിച്ച സ്വത്താണ് വഖ്ഫ് വകകൾ. അത് കൈകാര്യം ചെയ്യാൻ വിശ്വാസികൾക്ക് തന്നെ ബാധ്യതയുണ്ട്. ഇത് തകർക്കുന്നതായിരിക്കും പുതിയ തീരുമാനം. വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, യതീംഖാനകൾക്കുള്ള സഹായം, ഭിന്നശേഷി കുട്ടികൾക്കുള്ള സഹായം എന്നീ പദ്ധതി ആനുകുല്യത്തിനായി 10 കോടി രൂപ ഗ്രാന്റ് ചോദിച്ചിട്ടുപോലും നൽകാത്ത സർക്കാരിന്റെ അമിതാവേശം വഖ്ഫ് ബോർഡിനെ തകർക്കാൻ ലക്ഷ്യമിട്ടാണെന്ന ആശങ്ക ശരിവെക്കുന്നു. വിശ്വാസികളുടെ താൽപ്പര്യം പരിഗണിച്ച് ആയിരക്കണക്കിന് നിമനങ്ങൾ നടക്കുന്ന ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാതെ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് നടത്തുന്നത്. ഇതേ സമീപനം തന്നെ വഖഫ് നിയമനങ്ങളുടെ കാര്യത്തിലും സർക്കാർ കൈക്കൊള്ളണമെന്ന് പി അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.

Summary: SDPI state vice-president P Abdul Hameed said the move by the Left government to leave the appointment to the waqf board to PSC was a repeat of the betrayal of minorities.

TAGS :

Next Story