Quantcast

വീണ്ടും എസ്.ഡി.പി.ഐ - സി.പി.എം കൂട്ടുകെട്ട്; കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്

കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-20 07:58:27.0

Published:

20 April 2021 1:26 PM IST

വീണ്ടും എസ്.ഡി.പി.ഐ - സി.പി.എം കൂട്ടുകെട്ട്; കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്
X

എസ്.ഡി.പി.ഐ - സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്. കോട്ടാങ്ങൽ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗം സി.പി.എമ്മിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടർന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചിരുന്നു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡൻറായി തെരഞ്ഞെടുത്തത്. എല്‍.ഡി.എഫ് - 5 , ബി.ജെ.പി - 5, യു.ഡി.എഫ് - 2 , എസ്.ഡി.പി.ഐ - 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷി നില.

TAGS :

Next Story