Quantcast

നിലമ്പൂര്‍ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും; നെതന്യാഹുവിന്‍റെ കോലം കത്തിച്ചു

എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് ഇസ്രായേലിനെതിരായ പ്രതിഷേധം ഉയര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2025-06-17 17:15:38.0

Published:

17 Jun 2025 9:11 PM IST

നിലമ്പൂര്‍ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും; നെതന്യാഹുവിന്‍റെ കോലം കത്തിച്ചു
X

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിൽ ഇസ്രായേലിനെതിരായ പ്രതിഷേധവും ആളിക്കത്തി. എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ടിലാണ് ഇസ്രായേലിനെതിരായ പ്രതിഷേധം ഉയര്‍ന്നത്.

നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് നടന്നത്. പ്രവര്‍ത്തകര്‍ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിന്‍റെ കോലം കത്തിച്ചു. ഇസ്രായേലിനോടുള്ള ഇന്ത്യൻ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി ഭരണത്തിന്‍റെ നയമെന്നും അഡ്വ. സാദിഖ് നടുത്തൊടി പറഞ്ഞു.



TAGS :

Next Story