കടലാക്രമണം രൂക്ഷം; കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം
കടൽഭിത്തി നിർമാണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു

കൊച്ചി: കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ വൻപ്രതിഷേധം. പ്രശ്നത്തിന് പരിഹാരമായി കടൽഭിത്തി നിർമാണം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ റോഡ് ഉപരോധിച്ചു.
നിരവധി വീടുകളാണ് കടൽ കയറ്റത്തെ തുടർന്ന് തകർന്നത്. പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കടൽക്ഷോഭം രൂക്ഷമായ പ്രദേശത്ത് വരുംദിവസങ്ങളിലും കടലാക്രമണം ജനജീവിതം ദുസ്സഹമാക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

