Quantcast

രണ്ടാം പിണറായി സർക്കാർ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് 725 പേരെ; പട്ടിക മീഡിയവണിന്

മന്ത്രിമാർ മാറിവന്നതും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. ഓരോ മന്ത്രിസഭാ പുനഃക്രമീകരണത്തിലും പുതിയ മന്ത്രിമാർക്കായി സ്റ്റാഫ് നിയമനങ്ങൾ നടന്നതോടെ ആകെ നിയമനങ്ങളുടെ എണ്ണവും ഉയർന്നതായാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Updated:

    2026-09-13 12:43:56

Published:

13 Sept 2026 4:33 PM IST

രണ്ടാം പിണറായി സർക്കാർ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് 725 പേരെ; പട്ടിക മീഡിയവണിന്
X

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രതിപക്ഷനേതാവിന്റെ വാദം പൊളിയുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ 725 പേരെയാണ് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചത്. നിയമന ഉത്തരവുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇത് 787 ആയി ഉയരും. 500ൽ താഴെ പേരെ മാത്രമാണ് പേഴ്സണൽ സ്റ്റാഫുകളായി നിയമിച്ചതെന്നായിരുന്നു പിണറായി വിജയന്റെ വാദം. സ്റ്റാഫുകളുടെ പട്ടിക മീഡിയവണിന് ലഭിച്ചു.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ മാത്രം 44 പേരുണ്ടായിരുന്നുവെന്നും, സോഷ്യൽ മീഡിയ ടീമിൽ 12 പേരെ നിയമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫിൽ 36 പേരും, വി. അബ്ദുറഹ്മാൻ, വി.എൻ. വാസവൻ എന്നിവരുടെ സ്റ്റാഫിൽ 35 പേർ വീതവും നിയമിക്കപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

മന്ത്രിമാർ മാറിവന്നതും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. ഓരോ മന്ത്രിസഭാ പുനഃക്രമീകരണത്തിലും പുതിയ മന്ത്രിമാർക്കായി സ്റ്റാഫ് നിയമനങ്ങൾ നടന്നതോടെ ആകെ നിയമനങ്ങളുടെ എണ്ണവും ഉയർന്നതായാണ് റിപ്പോർട്ട്. ആകെ 500ൽ താഴെ പേരെയാണ് പേഴ്സണൽ സ്റ്റാഫായി നിയമിച്ചതെന്നായിരുന്നു പ്രതിപക്ഷനേതാവിന്റ വാദം

രണ്ടാം പിണറായി സർക്കാറിലെ പേഴ്സണൽ സ്റ്റാഫുകൾ

  • മുഖ്യമന്ത്രി പിണറായി വിജയൻ - 44
  • പി.എ മുഹമ്മദ് റിയാസ് - 36
  • വി.അബ്ദുറ്ഹമാൻ- 35
  • വി.എൻ വാസവൻ- 35
  • ജി.ആർ അനിൽ- 34
  • വീണാ ജോർജ്- 34
  • വി.ശിവൻകുട്ടി- 31
  • ജെ.ചിഞ്ചുറാണി- 30
  • എ.കെ ശശീന്ദ്രൻ- 30
  • പി.പ്രസാദ്- 30
  • കെ.രാജൻ- 29
  • സജി ചെറിയാൻ- 27
  • (രാജിക്ക് മുമ്പ് )
  • സജി ചെറിയാൻ- 29
  • (രാജിക്ക് ശേഷം )
  • റോഷി അഗസ്റ്റിൻ- 25
  • കെ.എൻ ബാലഗോപാൽ- 27
  • പി.രാജീവ്- 27
  • കെ.കൃഷ്ണൻകുട്ടി- 25
  • ആർ.ബിന്ദു- 25
  • കെ.രാധാകൃഷ്ണൻ- 26
  • ഒ.ആർ കേളു- 25
  • എം.വി ഗോവിന്ദൻ- 26
  • എം.ബി രാജേഷ്- 28
  • അഹമ്മദ് ദേവർകോവിൽ- 26
  • കടന്നപ്പള്ളി രാമചന്ദ്രൻ- 24
  • ആന്റണി രാജു- 26
  • കെ.ബി ഗണേഷ് കുമാർ- 25
  • ചീഫ് വിപ്പ്- 28

ആകെ നിയമനം- 787

ആവർത്തനം- 62

ആവർത്തനം ഒഴിവാക്കിയാൽ- 725


ആവർത്തനം- 62

എം.വി ഗോവന്ദൻ മാറി എം.ബി രാജേഷ് വന്നപ്പോൾ - 16

സജി ചെറിയാൻ രാജിവെച്ച് വീണ്ടും വന്നപ്പോൾ- 25

കെ.രാധാകൃഷ്ണൻ രാജിവെച്ച് ഒ.ആർ കേളു വന്നപ്പോൾ - ൨൧

TAGS :

Next Story