Quantcast

വിഭാഗീയ പ്രവർത്തനങ്ങളെ പിന്തുണക്കില്ല: എസ്.കെ.എസ്.എസ്.എഫ്‌

സംസ്ഥാന പ്രസിഡൻ്റിനെ മറികടന്നാണ് സംഘടനയുടെ പ്രവർത്തനമെന്ന ചിലരുടെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും. സംഘടന ഇന്നോളം കൂട്ടായ തീരുമാനമെടുത്ത് ഒറ്റകെട്ടായാണ് മുന്നോട്ട് പോവുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    6 Sep 2023 4:05 PM GMT

Sectarian activities will not be supported: SKSSF
X

കോഴിക്കോട്: സമുദായത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി തെറ്റിദ്ധരിപ്പിക്കുന്നതിനെ പിന്തുണക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്തയുടെ തീരുമാനങ്ങളനുസരിച്ചാണ് അതിൻ്റെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തിച്ചു വരുന്നത്, അതിനിയും തുടരും. സംഘടനക്ക് സമസ്തയുടെ മുശാവറ തീരുമാനങ്ങളാണ് അന്തിമം. അത് പ്രചരിപ്പിക്കാനും മാതൃസംഘടനക്ക് കരുത്ത് പകരാനും എസ്.കെ.എസ്.എസ്.എഫ് മുന്നിലുണ്ടാവും. സംസ്ഥാന പ്രസിഡൻ്റിനെ മറികടന്നാണ് സംഘടനയുടെ പ്രവർത്തനമെന്ന ചിലരുടെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും. സംഘടന ഇന്നോളം കൂട്ടായ തീരുമാനമെടുത്ത് ഒറ്റകെട്ടായാണ് മുന്നോട്ട് പോവുന്നത്. സംഘടനയുടെ അനുമതിയോടെ തന്നെയാണ് കീഴ്ഘടകങ്ങളും വിവിധ പരിപാടികൾ നടത്തി വരുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അത്തരം പ്രഭാഷണങ്ങളിൽ പ്രവർത്തകൾ തെറ്റിദ്ധരിക്കരുതെന്നും പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സത്താർ പന്തലൂർ ,സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജുദ്ധീൻ ദാരിമി പടന്ന, ബഷീർ അസ്അദി നമ്പ്രം,സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, മൊയ്തുട്ടി യമാനി വയനാട്, ആശിഖ് കുഴിപ്പുറം , ഒ പി അഷ്‌റഫ്‌ ,അൻവർ മുഹ്‌യുദ്ധീൻ ഹുദവി , അനീസ് റഹ്മാൻ മണ്ണഞ്ചേരി , ത്വാഹ നെടുമങ്ങാട് , സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, ഡോ. കെ ടി ജാബിർ ഹുദവി , ജലീൽ ഫൈസി അരിമ്പ്ര , അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി , മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി , ശമീര്‍ ഫൈസി ഒടമല , സ്വാലിഹ് പി എം ഇടുക്കി,നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ ,ഷഹീർ അൻവരി പുറങ് ,സലിം റഷാദി കൊല്ലം ,ഇസ്മായീൽ യമാനി മംഗലാപുരം ,റിയാസ് റഹ്മാനി മംഗലാപുരം ,നൗഷാദ് ഫൈസി കൊടഗ്, ഫാറൂഖ് ഫൈസി മണിമൂളി, ജലീൽ പട്ടർകുളം, എന്നിവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു

TAGS :

Next Story