Quantcast

തളിപ്പറമ്പില്‍ സിപിഎമ്മിനുളളിലെ വിഭാഗീയത: കരുതലോടെ കണ്ണൂര്‍ നേത‍ൃത്വം

പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ ഉടലെടുത്ത വിഭാഗീയതയില്‍ കരുതലോടെ പ്രതികരിക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കേണ്ടെന്ന് ഏരിയ നേതൃത്വം ലോക്കല്‍ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

MediaOne Logo

Web Desk

  • Published:

    24 Oct 2021 8:01 AM IST

തളിപ്പറമ്പില്‍ സിപിഎമ്മിനുളളിലെ വിഭാഗീയത: കരുതലോടെ കണ്ണൂര്‍ നേത‍ൃത്വം
X

കണ്ണൂര്‍ തളിപ്പറമ്പിലെ വിമത വിഭാഗത്തിനെതിരെ തത്കാലം നടപടി വേണ്ടന്ന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി സ്വീകരിക്കില്ല. അതൃപ്തരുമായി നേതാക്കള്‍ ചര്‍ച്ച നടത്തും. പ്രകടനത്തില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി വിരുദ്ധരല്ലെന്നും ഇവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ ഉടലെടുത്ത വിഭാഗീയതയില്‍ കരുതലോടെ പ്രതികരിക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി സ്വീകരിക്കേണ്ടെന്ന് ഏരിയ നേതൃത്വം ലോക്കല്‍ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വിഭാഗീയതക്ക് നേതൃത്വം നല്‍കിയ മുന്‍ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ അടക്കമുളളവര്‍ക്കെതിരെ തത്കാലം നടപടിയുണ്ടാവില്ല.

അച്ചടക്ക നടപടി കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴി വെച്ചേക്കുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുളളത്. ഇടഞ്ഞ് നില്‍ക്കുന്നവരുമായി അടുത്ത ദിവസം ജില്ലാ നേതൃത്വം ചര്‍ച്ച നടത്തും. ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ഒരു വിഭാഗം പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയതെന്നും ഇവര്‍ തെറ്റ് തിരുത്തി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

ലോക്കല്‍ സമ്മേളനത്തില്‍ നടന്ന വിഭാഗീയത അടക്കമുളള വിഷയങ്ങളില്‍ സി.പി.എം നേതൃത്വം എന്ത് നടപടിയെടുക്കും എന്നാണ് വിമത വിഭാഗവും ഉറ്റു നോക്കുന്നത്. ഇതിന് ശേഷം കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനം.


TAGS :

Next Story