'പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു'; സിപിഎം വിട്ട് മുതിർന്ന അംഗം എ.വി ജയൻ
'ശശീന്ദ്രൻ-റഫീഖ് പക്ഷത്തിനെതിരെ വിമർശനമാണ് വേട്ടയാടലിന് കാരണം'

വയനാട്: പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന സിപിഎം നേതാവുമായ എ.വി ജയൻ പാർട്ടി വിട്ടു. ജില്ല സമ്മേളനം മുതൽ തന്നെ ഒരു വിഭാഗം വേട്ടയാടുകയാണ്. ശശീന്ദ്രൻ-റഫീഖ് പക്ഷത്തിനെതിരെ വിമർശനമാണ് വേട്ടയാടലിന് കാരണം. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതെന്നും ജയൻ പറഞ്ഞു.
'പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്. വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും' ജയൻ പറഞ്ഞു.മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.
Adjust Story Font
16

