Quantcast

പീച്ചി ഡാം തുറന്നതിൽ ​ഗുരുതര വീഴ്ച: റിപ്പോർട്ട്

'റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ല'

MediaOne Logo

Web Desk

  • Published:

    5 Sept 2024 4:24 PM IST

peechi dam
X

തൃശൂർ‍: ‌‌പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിൽ പറഞ്ഞു. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡാം തുറന്നില്ലെന്നും സബ് കലക്ടർ കൂട്ടിച്ചേർത്തു.

ജുലൈ 29 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഡാം തുറന്നത് ആറിഞ്ച് മാത്രമാണ്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ തുറന്നത്.

ഡാം തുറന്നപ്പോൾ മണലി പുഴയുടെ തീരത്തുള്ള ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിട്ടത്.

TAGS :

Next Story