Quantcast

പത്തനംതിട്ടയിൽ 16കാരിയെ അഭിഭാഷകൻ പീഡിപ്പിച്ച കേസ്: പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് കണ്ടെത്തല്‍

കോന്നി ഡിവൈഎസ്‍പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2025-06-04 09:56:15.0

Published:

4 Jun 2025 11:01 AM IST

പത്തനംതിട്ടയിൽ 16കാരിയെ അഭിഭാഷകൻ പീഡിപ്പിച്ച കേസ്: പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിലെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് കണ്ടെത്തല്‍
X

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. കേസ് ഒത്തുത്തീർപ്പാക്കാനായി പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിൽ നേരിട്ട്പോയെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവിൽ പൊലീസിന് റിപ്പോർട്ട് കൈമാറണ്ടി വന്നു.

കോന്നി ഡിവൈഎസ്‍പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തൽ. സിഡബ്ല്യുസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.


TAGS :

Next Story