Quantcast

കോഴിക്കോട്ട് ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

നല്ലളം സ്വദേശി മുഹമ്മദ്‌ ഹാജിഷിന്റെ മകൻ ഇവാൻ ഹിബൽ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    12 March 2025 7:48 AM IST

Kozhikode,kerala,latest malayalam news,flat,കോഴിക്കോട്,
X

കോഴിക്കോട്: പന്തീരാങ്കാവിൽ ഫ്ലാറ്റിൽ നിന്ന് വീണ് ഏഴു വയസുകാരൻ മരിച്ചു. നല്ലളം സ്വദേശി മുഹമ്മദ്‌ ഹാജിഷിന്റെ മകൻ ഇവാൻ ഹിബൽ ആണ് മരിച്ചത്. പാലാഴിയിലെ ലാൻഡ് മാർക്ക് അബാക്കസ് ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്ന് വീണാണ് അപകടം. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ കുട്ടിയെ പെട്ടന്ന് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


TAGS :

Next Story