Quantcast

ജോലി വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആറു പേര്‍ അറസ്റ്റില്‍

പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-11 02:03:25.0

Published:

11 April 2022 1:18 AM GMT

ജോലി വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആറു പേര്‍ അറസ്റ്റില്‍
X

ഇടുക്കി/തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആറ് പേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരനടക്കമുളള പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

ചെറുപ്പത്തിലെ പിതാവ് ഉപേക്ഷിച്ച പെൺകുട്ടിയും രോഗിയായ മാതാവും ഒറ്റക്കാണ് താമസം. ഇവരുടെ നിർധനാവസ്ഥ മുതലെടുത്ത് കുമാരമംഗലം സ്വദേശി ബേബിയാണ് പെൺകുട്ടിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്. ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി തോമസ് ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, കല്ലൂർക്കാട് സ്വദേശി സജീവ്, രാമപുരം കുറിച്ചി സ്വദേശി തങ്കച്ചൻ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇടനിലക്കാരനായ ബേബി വൻ തുക വാങ്ങിയാണ് കുട്ടിയെ മറ്റുള്ളവർക്ക് കൈമാറിയത്.

ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനും തുടർന്ന് തൊടുപുഴ പൊലീസിനും നൽകി. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.



TAGS :

Next Story