Quantcast

ട്രാക്കിൽ അറ്റകുറ്റപ്പണി: നിരവധി ട്രെയിനുകൾ റദ്ദാക്കി

നാളെ മുതൽ ജനുവരി 12 വരെയാണ് വിവിധ ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-12-29 16:06:44.0

Published:

29 Dec 2023 3:41 PM GMT

ട്രാക്കിൽ അറ്റകുറ്റപ്പണി: നിരവധി ട്രെയിനുകൾ റദ്ദാക്കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടി സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. നാളെ മുതൽ ജനുവരി 12 വരെയാണ് വിവിധ ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കിയത്. രപ്തിസാഗർ, മില്ലേനിയം എക്സ്പ്രസ്, കോർബ എക്സ്പ്രസ്, ബിലാസ്പൂർ എന്നീ ട്രെയിനുകൾ ആണ് റദ്ദാക്കിയത്.

ഹസ്സൻപാർതി - ഉപ്പൽ സ്റ്റേഷനുകൾക്ക് ഇടയിൽ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് സർവീസുകൾ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകളുടെ നമ്പർ, പേര്, തിയതി

1. ട്രെയിൻ നമ്പർ.12645 - എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ് - ഡിസംബർ 30 & ജനുവരി ആറ്

2. 12646 -ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ് - ജനുവരി 2,9 തിയതികളിൽ

3. 12521 -ബറൗണി - എറണാകുളം രപ്തിസാഗർ എക്സ്പ്രസ്.- ജനുവരി 1,8

4. 12522 -എറണാകുളം - ബറൗണി രപ്തിസാഗർ എക്സ്പ്രസ് -ജനുവരി 5, 12

5. 12511 -ഗോരഖ്പൂർ - കൊച്ചുവേളി രപ്തിസാഗർ എക്‌സ്‌പ്രസ് -ജനുവരി 4, 5, 7, 11, 12

6.12512 -കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസ് -ജനുവരി 2, 3, 7, 9, 10

7. 22647 -കോർബ - കൊച്ചുവേളി എക്സ്പ്രസ് - ജനുവരി 3

8. 22648 -കൊച്ചുവേളി - കോർബ എക്സ്പ്രസ് -ജനുവരി 1

9. 22619 -ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് -ജനുവരി 2, 9

10. 22620 -തിരുനെൽവേലി - ബിലാസ്പൂർ എക്സ്പ്രസ് -ഡിസംബർ 31,ജനുവരി 7

TAGS :

Next Story