Quantcast

വന്യജീവി ആക്രമണം: ഭീതിയിൽ മലയോര മേഖല

വയനാട് അമരക്കുനിയിൽ നിന്നും പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ തന്നെ തുടരും

MediaOne Logo

Web Desk

  • Published:

    24 Feb 2025 1:42 PM IST

വന്യജീവി ആക്രമണം: ഭീതിയിൽ മലയോര മേഖല
X

കോഴിക്കോട്: വന്യജീവി ആക്രമണ ഭീതിയിൽ മലയോര മേഖല. കോഴിക്കോട് തോട്ടുമുക്കത്ത് വളർത്തുനായയെ അജ്ഞാത ജീവി കടിച്ച് കൊന്നു. പുലിയാണെന്നാണ് വനംവകുപ്പിന്റെ സംശയം. ഇടുക്കി മറയൂരിൽ കാട്ടാനയുടെ മുൻപിൽ അകപ്പെട്ട ബൈക്ക് യാത്രികർ അൽഭുതകരമായി രക്ഷപ്പെട്ടു.

കൊടിയത്തൂർ പഞ്ചായത്തിലെ മാടാമ്പി കാക്കനാട്ട് മാത്യുവിൻ്റെ വീട്ടിലെ വളർത്തു നായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. നായയെ ബന്ധിച്ച ചങ്ങലയിൽ തല മാത്രമാണ് ബാക്കിയുള്ളത്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടുക്കി മറയൂരിൽ കാട്ടാനയുടെ മുൻപിൽ പെട്ട ബൈക്ക് യാത്രികർ അൽഭുതകരമായി രക്ഷപ്പെട്ടു.

പ്രദേശത്തെത്തുന്ന സഞ്ചാരികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയനാട് അമരക്കുനിയിൽ നിന്നും പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ തന്നെ തുടരും. വനം വകുപ്പിൽ നിന്നും പുതിയ ഉത്തരവുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

TAGS :

Next Story