Quantcast

വാഴക്കുളത്ത് വീട് വാടകയ്‌ക്കെടുത്ത്‌ അനാശാസ്യം; ആറംഗ സംഘം പിടിയിൽ

മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Updated:

    2023-09-18 16:03:39.0

Published:

18 Sept 2023 9:23 PM IST

sex racket team arrested in vazhakkulam
X

മൂവാറ്റുപുഴ: വാഴക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിവന്ന ആറംഗ സംഘം പൊലീസ് പിടിയിൽ. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്.

കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹിൽവ്യൂവിൽ അബ്രാർ (30), കള്ളിയൂർ ചിത്തിര ഭവനിൽ റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാൈല ദേവി ശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോണി തടിയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരാണ് പിടിയിലായത്.

വാഴക്കുളം പൊലീസ് ഇൻസ്പെക്ടർ കെ.എ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാഴക്കുളം ചവറ കോളനിക്ക് സമീപം മൂന്ന് ദിവസമായി വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിവരികയായിരുന്നു പ്രതികൾ. വാഴക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അന്വേഷണ സംഘത്തിൽ എസ്.ഐ പി.എൻ പ്രസാദ്, എ.എസ്.ഐ ജി.പി സൈനബ, എസ്.സി.പി ഒ ജോബി ജോൺ, സി.പി.ഒമാരായ കെ.എസ് ശരത്, വിനീഷ് വിജയൻ, സാബു സാം ജോർജ് എന്നിവരാണ് ഉണ്ടായിരുന്നത്.

TAGS :

Next Story