Quantcast

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍

പരിശീലകന്‍റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസിൽ പോകുന്നത് നിർത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-23 16:20:11.0

Published:

23 Jan 2026 9:47 PM IST

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍
X

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥിനി സംഭവം വെളിപ്പെടുത്തിയത്.

ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

TAGS :

Next Story