Quantcast

മന്ത്രവാദ പൂജയുടെ മറവില്‍ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍

സ്വന്തമായി തട്ടുകട നടത്തിയിരുന്ന യുവാവ് പിന്നീട് ജോത്സ്യവും മന്ത്രവാദവും തുടങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Jan 2023 4:03 PM GMT

മന്ത്രവാദ പൂജയുടെ മറവില്‍ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
X

എറണാകുളം: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സൗത്ത് മാറാടി പാറയിൽ അമീറിനെ (38) ആണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. തുടർന്ന് ജോത്സ്യവും മന്ത്രവാദവും തുടങ്ങി. നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു.

പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം അമീറിന്‍റെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന. ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ കെ.സജീവ്, സി. ഒ സജീവ്, എ.എസ്.ഐമാരായ മനോജ് കുമാർ, മുരളീധരൻ, ജിഷ മാധവൻ, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോദരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGS :

Next Story