Quantcast

കോട്ടയത്ത് പോളിടെക്‌നിക്ക് കോളേജിൽ എസ്.എഫ്‌ഐ - എ.ബി.വി.പി സംഘർഷം

കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-29 15:35:12.0

Published:

29 Sep 2022 10:21 AM GMT

കോട്ടയത്ത് പോളിടെക്‌നിക്ക് കോളേജിൽ എസ്.എഫ്‌ഐ - എ.ബി.വി.പി സംഘർഷം
X

കോട്ടയം പാലാ കാനാട്ട് പാറ ഗവൺമെൻറ് പോളിടെക്‌നിക്ക് കോളേജിൽ എസ്.എഫ്‌ഐ എ.ബി.വി.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നവാഗതരെ വരവേൽക്കുന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗം വിദ്യാർഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ ആർഡിഡിയെ ചുമതലപ്പെടുത്തി. റാഗിംഗ് നടത്തിയ സീനിയർ വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ്‌ചെയ്തു. എട്ട് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 14 ദിവസത്തേക്കാണ് സസ്‌പെൻഷൻ. അടിയന്തിര പിടിഎ യോഗം ചേർന്നാണ് നടപടി സ്വീകരിച്ചത്.

നേരത്തെ റാഗിംഗിനിരയായ വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്. സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മോട്ടോർ സൈക്കിൾ ഓടിക്കുന്നതായി വിദ്യാർഥി അഭിനയിച്ചു കാണിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു.



TAGS :

Next Story