Quantcast

ആർഎസ്എസ് അച്ചാരം വാങ്ങി കേരളത്തിലെ വിദ്യാർത്ഥികൾക്ക് രാജ്യസ്നേഹം പഠിപ്പിക്കേണ്ട; മോഹനൻ കുന്നുമ്മലിന് എതിരെ SFI

'മനുഷ്യത്വത്തെ പറ്റി സംസാരിക്കേണ്ട ആൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു'

MediaOne Logo

Web Desk

  • Published:

    12 May 2025 9:28 PM IST

ആർഎസ്എസ് അച്ചാരം വാങ്ങി കേരളത്തിലെ വിദ്യാർത്ഥികൾക്ക് രാജ്യസ്നേഹം പഠിപ്പിക്കേണ്ട; മോഹനൻ കുന്നുമ്മലിന് എതിരെ SFI
X

തിരുവനന്തപുരം: കേരള - ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് എതിരെ SFI. ആരോഗ്യ സർവകലാശാല യൂണിയൻ ഉദ്ഘാടനം വൈസ് ചാൻസലർ ബഹിഷ്കരിച്ചു. കേരളയിലും യുദ്ധവിരുദ്ധ സെമിനാർ വിസി തടഞ്ഞു. ആർഎസ്എസ് അച്ചാരം വാങ്ങി കേരളത്തിലെ വിദ്യാർത്ഥികൾക്ക് രാജ്യസ്നേഹം പഠിപ്പിക്കേണ്ട. ആർഎസ്എസ് ശാഖയിലെ രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കേണ്ടെന്നും എസ്എഫ്ഐ പറഞ്ഞു.

മനുഷ്യത്വത്തെ പറ്റി സംസാരിക്കേണ്ട ആൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു. ഭീഷണി നടത്തിയാൽ പിന്തിരിഞ്ഞോടും എന്നാകും ചിന്ത. മോഹനൻ കുന്നുമലിന് ആർഎസ്എസ് രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് താൽപര്യം. സ്വാതന്ത്ര്യ സമരവും ആർഎസ്എസും തമ്മിൽ എന്താണ് ബന്ധം? മോഹനൻ കുന്നുമ്മൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ആർഎസ്എസിന് ഞങ്ങൾ എതിരാണ്. എന്ന് വെച്ചാൽ രാജ്യത്തിന് എതിരല്ല. ആ അടവൊക്കെ കയ്യിൽ വച്ചാൽ മതി. കേരള വിസി സ്ഥാനത്ത് ഇരിക്കാൻ മോഹനൻ കുന്നുമ്മലിന് അർഹത ഇല്ല. വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി രാജ്യവിരുദ്ധർ എന്ന് വിളിക്കുന്നു. ശക്തമായ പ്രതിഷേധം sfi അറിയിക്കുന്നു. സംസ്ഥാനത്ത് ഉടനീളം മോഹനൻ കുന്നുമ്മലിൻ്റെ കോലം കത്തിച്ചു പ്രതിഷേധിക്കും. മോഹനൻ കുന്നുമ്മൽ തിരുത്തുക.

വിസിക്ക് എതിരെ ശക്തമായ സമരങ്ങൾ ഉണ്ടാകും. രാഷ്ട്രീയ നേതാവിൻ്റെ ശരീര ഭാഷയാണ് അദ്ദേഹത്തിനിന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

TAGS :

Next Story