'ചാൻസലറിസം കവാടത്തിന് പുറത്ത്'; എം.ജി സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ ബാനർ
സർവകലാശാലയിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനെ ഗവർണർ ഇന്നലെ വിമർശിച്ചിരുന്നു

- Published:
16 Sept 2022 4:06 PM IST

എം.ജി സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ ബാനർ. ചാൻസലറിസം കവാടത്തിന് പുറത്ത്..! എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. സർവകലാശാലയിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനെ ഗവർണർ ഇന്നലെ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗവർണർക്കെതിരെ ബാനറുമായി എസ്.എഫ്.ഐ എത്തിയിരിക്കുന്നത്. ചാൻസ്‌ലറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് എസ്.എഫ്.ഐയും ഗവർണർക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്.
SFI banner against Governor in MG University
Next Story
Adjust Story Font
16
