Quantcast

'ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം'; കോടതി

ഏഴ് എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരാമർശം

MediaOne Logo

Web Desk

  • Published:

    14 Dec 2023 2:07 PM GMT

SFI did not protest but attacked the governor; Court
X

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഏഴ് എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം....

ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധം പ്രതിഷേധമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവർണറെ ആക്രമിക്കുക എന്ന തരത്തിലേക്കാണ് എസ്എഫ്‌ഐ പ്രവർത്തകർ നീങ്ങിയതെന്നും അതല്ല പ്രതിഷേധമെന്നും കോടതി വിലയിരുത്തി. ഗവർണറെ ആക്രമിക്കുക, ഗവർണറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊലീസിനെ ആക്രമിക്കുക തുടങ്ങിയവയാണ് എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രതികൾക്കെതിരെ ചുമത്തിയ 124 നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോളേജുകളിൽ തന്നെ കാലുകുത്തിക്കില്ല എന്ന എസ്എഫ്‌ഐയുടെ പ്രസ്താവന ആക്രമണ നീക്കമാണെന്ന് കാട്ടി ഗവർണർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story