Quantcast

ഇഡി റെയ്‌ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ്‌എഫ്‌ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി ചേർത്തിരുന്നില്ല

MediaOne Logo

Web Desk

  • Published:

    19 Jun 2026 6:15 PM IST

ഇഡി റെയ്‌ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എസ്‌എഫ്‌ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യം
X

തിരുവനന്തപുരം: ഇ.ഡി റെയ്ഡിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

അറസ്റ്റിലായി 22ാം ദിവസമാണ്‌ വിജയിക്ക് ജാമ്യം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിലായിരുന്നു വിമലിന്റെ അറസ്റ്റ്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതി ചേർത്തിരുന്നില്ല.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചുവെന്നാണ് വിജയ്‍ക്കെതിരായ കേസ്. നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിജയ് വിമലിന്‍റെ ജാമ്യം നിഷേധിച്ചിരുന്നു.

യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയ‍ർമാൻ കൂടിയാണ് വിജയ് വിമൽ.

TAGS :

Next Story