Quantcast

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം

നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. യൂണിയൻ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് സംഘർഷം

MediaOne Logo

Web Desk

  • Updated:

    2023-03-14 17:27:36.0

Published:

14 March 2023 5:24 PM GMT

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം
X

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. യൂണിയൻ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് സംഘർഷം. ഇന്ന് വൈകിട്ടോടുകൂടിയാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കുതർക്കം നിലനിന്നിരുന്നു. തുടർന്ന് ഇന്ന് വൈകിട്ട് ഇരുവിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം പിന്നീട് വലിയ സംഘർഷത്തിലേക്ക് പോവുകയായിരുന്നു.

ഇരുവിഭാഗത്തിലേയും വനിതാ പ്രവർത്തകരടക്കം നാലു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം ജനറൽ ആശപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.



TAGS :

Next Story