പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയെടുത്താൽ പ്രതിരോധം തീർക്കേണ്ടിവരും; പൊലീസിനെ വെല്ലുവിളിച്ച് എസ്എഫ്‌ഐ നേതാവ്

ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്‌ഐയുടെ കൂടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-06-25 07:53:47.0

Published:

25 Jun 2022 7:53 AM GMT

പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയെടുത്താൽ പ്രതിരോധം തീർക്കേണ്ടിവരും; പൊലീസിനെ വെല്ലുവിളിച്ച് എസ്എഫ്‌ഐ നേതാവ്
X

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ പ്രതിരോധം തീർക്കേണ്ടിവരുമെന്ന് എസ്എഫ്‌ഐ നേതാവും ആരോഗ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ അവിഷിത്ത് കെ.ആർ. പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

എസ്എഫ്‌ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം, എസ്എഫ്‌ഐക്ക് അതിൽ ഇടപെടാൻ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർഥികൾ എന്ന നിലയിൽ എസ്എഫ്‌ഐയുടെ കൂടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയും പോസ്റ്റിൽ വിമർശനമുണ്ട്. ഇപ്പോൾ വയനാട് എം.പി വീണ്ടും മൂന്നു ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം-അവിഷിത്ത് കെ.ആർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
TAGS :

Next Story