'പഠിപ്പ് മുടക്കി വിദ്യാർഥികളെ റാലിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം'; സ്‌കൂൾ പ്രിൻസിപ്പലിന് എസ്എഫ്‌ഐ നൽകിയ കത്ത് പുറത്ത്
എസ്എഫ്‌ഐ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയാണ് കത്ത് നൽകിയത്.

കോഴിക്കോട്: എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ കൊണ്ടുപോകാൻ പ്രിൻസിപ്പലിന് നൽകിയ കത്ത് പുറത്ത്. എസ്എഫ്‌ഐ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയാണ് കത്ത് നൽകിയത്.
''എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് നടക്കുകയാണ്. 30ന് പൊതുസമ്മേളനവും വിദ്യാർഥി റാലിയും നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പ് മുടക്കി വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇത് നടപ്പാക്കാൻ പൂർണമായും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നു''- എന്നാണ് കത്തിൽ പറയുന്നത്.
സംഭവത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്. കെഎസ്‌യു പരാതിയിലാണ് നടപടി. ഇന്ന് രാവിലെയാണ് സ്‌കൂളിൽ നിന്ന് കുട്ടികളെ റാലിക്ക് കൊണ്ടുപോയത്.
Next Story
Adjust Story Font
16

