Quantcast

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനെ പിന്തുണച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം

സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സഖാവ് ഹസന്‍ പറഞ്ഞത് എസ്.എഫ്.ഐ നിലപാട് തന്നെയാണെന്നും നിതീഷ് നാരായണന്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    10 Sept 2021 2:45 PM IST

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനെ പിന്തുണച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം
X

കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ സംഘപരിവാര്‍ നേതാക്കളെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാനെ പിന്തുണച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍. ജെ.എന്‍.യുവില്‍ പഠിക്കുമ്പോള്‍ സവര്‍ക്കറുടെ പുസ്തകം പഠിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സവര്‍ക്കര്‍ മുന്നോട്ടുവച്ചതുള്‍പ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമര്‍ശനാത്മകമായി പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സഖാവ് ഹസന്‍ പറഞ്ഞത് എസ്.എഫ്.ഐ നിലപാട് തന്നെയാണെന്നും നിതീഷ് നാരായണന്‍ വ്യക്തമാക്കി.

അതേസമയം യൂണിയന്‍ ചെയര്‍മാനെ തള്ളി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് എം.എല്‍.എ രംഗത്തെത്തി. ഒരു സര്‍വകലാശാലയിലും അനുവദിക്കാന്‍ കഴിയാത്ത വിഷയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിലബസിന്റെ ഭാഗമായി അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് പ്രചാരകരെ ഉള്‍പ്പെടുത്തിയ ഭാഗം ഒഴിവാക്കണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടു.

TAGS :

Next Story