Quantcast

പയ്യാമ്പലത്ത് ഗവർണറുടെ 30 അടി ഉയരമുള്ള കോലം കത്തിച്ച് എസ്.എഫ്.ഐ പ്രതിഷേധം

ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള കോലമാണ് കത്തിച്ചത്.

MediaOne Logo

Web Desk

  • Published:

    31 Dec 2023 8:38 PM IST

sfi protest against governor payyambalam
X

കണ്ണൂർ: പയ്യാമ്പലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ 30 അടി ഉയരമുള്ള കോലം കത്തിച്ച് എസ്.എഫ്.ഐ പ്രതിഷേധം. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴാണ് എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലത്ത് കത്തിച്ചത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിച്ചത്.

TAGS :

Next Story