'പ്രതിഷേധം തുടരും'; വിസി മോഹന്‍ കുന്നുമ്മലിനെതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധം
ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎം തീരുമാനം

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അനുഭാവികളെ തിരികെ കയറ്റാന്‍ ഗവര്‍ണര്‍ വീണ്ടും ശ്രമിക്കുന്നതോടെ പ്രതിഷേധം പുനരാരംഭിക്കാന്‍ സിപിഎം തീരുമാനം. ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ വി.സി-മാര്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം കടിപ്പിക്കാന്‍ ആണ് സിപിഎം തീരുമാനം.
ദിവസങ്ങളുടെ ഇടവേളക്കുശേഷം കേരള സര്‍വകലാശാല വി.സി മോഹന്‍ കുന്നുമ്മലിനെതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധം ഉണ്ട്. രാജ് ഭവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേരള വിസി മോഹന്‍ കുന്നുമ്മലുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും,ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തയിരിന്നു.
അതിന് പിന്നാലെയാണ് സംസ്‌കൃത സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിലേക്ക് ആര്‍എസ്എസ് അനുഭാവികളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്. ഇതോടെ ഗവര്‍ണറോടും,ആര്‍എസ്എസ് അനുഭാവം പ്രകടിപ്പിക്കുന്ന വിസിമാരോടും വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലേക്ക് സിപിഎം വീണ്ടും എത്തിച്ചേരുകയാണ്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഭാഗമാകുന്ന ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന വിസി മാര്‍ക്കെതിരെ പ്രതിഷേധ സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. ജ്ഞാനസഭയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നത് വിസി മാര്‍ക്ക് തീരുമാനിക്കാം എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും സിപിഎം നേതൃത്വം പൂര്‍ണമായും തള്ളി.
സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ കേരള വിസി മോഹന്‍ കുന്നുമ്മല്‍ സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ജ്ഞാനസഭയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കുന്നുമ്മല്‍നെതിരെ എസ്എഫ്‌ഐയുടെ വലിയ പ്രതിഷേധം ഇന്ന് ഉണ്ടാകും. ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന മറ്റു വിസി മാര്‍ക്കെതിരെയും പ്രതിഷേധ കടുപ്പിക്കാന്‍ ആണ് സിപിഎം നിര്‍ദേശം. എസ്എഫ്‌ഐക്ക് പുറമേ ഡിവൈഎഫ്‌ഐയും പ്രതിഷേധ രംഗത്തിറങ്ങാനാണ് സാധ്യത.
Adjust Story Font
16

