Quantcast

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; വധശ്രമക്കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യം റദ്ദാക്കി

ഡെങ്കിപ്പനി ആയതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാൻ സാധിക്കാത്തതെന്ന് വിശദീകരണം

MediaOne Logo

Web Desk

  • Published:

    24 Jan 2023 7:45 AM GMT

pm arsho,SFI State Secretary arsho,bail cancelled,
X

പി.എം ആർഷോ

കൊച്ചി: വധശ്രമക്കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. സിജെഎം കോടതി ഉത്തരവിനെതിരെ ആർഷോ ഹൈക്കോടതിയെ സമീപിച്ചു

ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചെങ്കിലും പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശനിയാഴ്ചകളിൽ മുടങ്ങാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്നായിരുന്നു ജാമ്യം നൽകുമ്പോൾ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ആർഷോ ഇത് ലംഘിച്ചതായി അന്വേഷണസംഘം കോടതി അറിയിച്ചു.

ഇതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയുള്ള എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ്. സിജെഎം കോടതി ഉത്തരവിനെതിരെ ആർഷോ ഹൈക്കോടതിയെ സമീപിച്ചു. ഡെങ്കിപ്പനി ആയതിനാൽ ആണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാൻ സാധിക്കാത്തത് എന്നാണ് വിശദീകരണം. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടിയിലേക്ക് പൊലീസ് കടക്കും.


TAGS :

Next Story