Quantcast

'പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണം': വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി എസ്‌എഫ്‌ഐ

വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്നും എസ്എഫ്ഐ

MediaOne Logo

Web Desk

  • Updated:

    2026-06-19 09:07:12

Published:

19 Jun 2026 2:35 PM IST

പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണം: വിദ്യാഭ്യാസ മന്ത്രിക്ക്‌  നിവേദനം നൽകി എസ്‌എഫ്‌ഐ
X

പിഎം ശ്രീ പദ്ധതിയിൽ നിന്ന്‌ പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ നേതാക്കൾ മന്ത്രി എൻ ഷംസുദ്ദീന്‌ നിവേദനം നൽകുന്നു

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്‌ നിവേദനം നൽകി.

വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്നും അഭ്യർഥിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, കേന്ദ്രകമ്മിറ്റിഅംഗം ടോണി കുര്യാക്കോസ്‌ എന്നിവരാണ്‌ നിവേദനം കൈമാറിയത്‌.

കേരളത്തിന്റെ പുരോഗമന മതേതനിരപക്ഷ പാരമ്പര്യത്തിന്‌ വിഘാതമാകുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് വിപരീതമായി സംഘ്പരിവാറിന്റെ പുതിയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ്. എൻഇപി 2020 സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള സാംസ്കാരിക ദേശീയതക്ക്‌ വഴിയൊരുക്കും. ജനാധിപത്യ മതേതനിരപക്ഷ കേരളത്തിന്‌ അതിനെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന്‌ നിവേദനത്തിൽ പറയുന്നു.

TAGS :

Next Story