Quantcast

എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകം, പാലക്കാട് മികച്ച സ്ഥാനാര്‍ഥി വരും: ഷാഫി പറമ്പില്‍ എംപി

ദേശീയപാത ഉപരോധിച്ചതിന് കോടതി ശിക്ഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് പൊതുപ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായി വരുന്ന കേസാണിതെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    27 Jan 2026 8:58 PM IST

എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകം, പാലക്കാട് മികച്ച സ്ഥാനാര്‍ഥി വരും: ഷാഫി പറമ്പില്‍ എംപി
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും. ബിജെപിക്ക് പാലക്കാട് ജയസാധ്യതയില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നും ഷാഫി പറഞ്ഞു.

അമൃതഭാരത ട്രെയിനുകള്‍ക്ക് മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകള്‍ കുറച്ച സംഭവം. സ്‌റ്റോപ്പുകള്‍ അനുവദിക്കാത്തത് വലിയ നിരാശ. വടകരയില്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നാളെ റെയില്‍വേ മന്ത്രിയെ കാണും. വിഷയം ശ്രദ്ധയില്‍ പെടുത്തും. ഷാഫി വ്യക്തമാക്കി.

ദേശീയപാത ഉപരോധിച്ചതിന് കോടതി ശിക്ഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് പൊതുപ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായി വരുന്ന കേസാണിതെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

2022 ജൂണ്‍ 24 ന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം പി ഓഫീസ് SFI പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും , പാലക്കാട് Mറ്റയുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സേലം - കൊച്ചി ദേശീയപാത ഉപരോധിച്ചിരുന്നു. സംഭവത്തില്‍ പാലക്കാട് കസബ പൊലീസ് കേസ് എടുത്തിരുന്നു . കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് ഉച്ചക്ക് കോടതിയില്‍ ഹാജറായ KPCC വര്‍ക്കിങ്ങും പ്രസിഡന്റും , പാര്‍ലമെന്റ് മെമ്പറുമായ ഷാഫി പറമ്പിലിന് 5 മണി വരെ തടവും , 1000 രൂപ പിഴയും പാലക്കാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. ഇതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം.

TAGS :

Next Story