ഷഹബാസ് കൊലക്കേസ്; അഞ്ച് വിദ്യാർഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം
പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി നാളെയാണ് എന്നതിനാലാണ് കോടതിയുടെ നടപടി

കോഴിക്കോട്: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ അഞ്ച് വിദ്യാർഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം. പ്ലസ് വൺ അഡ്മിഷൻ നേടാനാണ് ഹൈക്കോടതി അനുമതി നൽകിയത്. നാളെ രാവിലെ 10 മുതൽ 5 മണി വരെ വിട്ടയക്കാനാണ് നിർദേശം.
വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ താമരശ്ശേരി പൊലീസിന് കോടതി നിർദേശം നൽകി. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിലുണ്ട്. പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി നാളെയാണ് എന്നതിനാലാണ് കോടതിയുടെ നടപടി.
watch video:
Next Story
Adjust Story Font
16

