Quantcast

ഷാൻ വധക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Updated:

    2021-12-24 07:07:38.0

Published:

24 Dec 2021 4:56 AM GMT

ഷാൻ വധക്കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ
X

ആലപ്പുഴ ഷാൻ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾക്ക് സഹായം ചെയ്തവരാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.


ആലപ്പുഴയിൽ SDPl നേതാവ് ഷാൻ്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് തൃശൂർ സ്വദേശികൾ.

ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. വാറന്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Summary : Shan murder case: Three more in custody

TAGS :

Next Story