Quantcast

ഇടുക്കിയില്‍ ഇതര സംസ്ഥാനക്കാരിയായ 15കാരിക്ക് നേരെ നടന്നത് ബലാത്സംഗമാണെന്ന് പൊലീസ്

ഞായറാഴ്‌ച വൈകുന്നേരമാണ് പതിനഞ്ചു വയസുകാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയത്

MediaOne Logo

ijas

  • Updated:

    2022-05-30 11:34:58.0

Published:

30 May 2022 5:01 PM IST

ഇടുക്കിയില്‍ ഇതര സംസ്ഥാനക്കാരിയായ 15കാരിക്ക് നേരെ നടന്നത് ബലാത്സംഗമാണെന്ന് പൊലീസ്
X

ഇടുക്കി: ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ 15കാരിക്ക് നേരെ നടന്നത് ബലാത്സംഗമാണെന്ന് പൊലീസ്. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇടുക്കി എസ്.പി ആർ.കറുപ്പസ്വാമി പറഞ്ഞു.

ഞായറാഴ്‌ച വൈകുന്നേരമാണ് പതിനഞ്ചു വയസുകാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി തേയിലത്തോട്ടത്തില്‍ എത്തിയത്. തുടര്‍ന്ന് സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും സമീപത്തെ തേയിലത്തോട്ടത്തില്‍ കയറിയിരുന്ന് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ സമയം അവിടെയെത്തിയ നാല് യുവാക്കളാണ് ആക്രമിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ശാന്തന്‍പാറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

Minor molested in santhanpara, Idukki

TAGS :

Next Story